- ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ ഹെൽത്ത് കെയർ കമ്പനിയായ ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിന്റെ ബെംഗളൂരുവിലെ രണ്ടാമത്തെ ആരോഗ്യ സേവന കേന്ദ്രം ആരംഭിച്ചു. ഏറ്റവും മികച്ച സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ ക്വാട്ടർനെറി കെയർ ഹോസ്പിറ്റലിൽ 250 ബെഡ്ഡുകൾ ആണുള്ളത്
- ആഗോളതലത്തിൽ 25 ആശുപത്രികളും 116 ക്ലിനിക്കുകളും 219 ഫാർമസികൾ ഉള്ള ആസ്റ്റർ ശൃംഖലയിലെ ഇന്ത്യയിലെ പതിമൂന്നാമത്തെ ആശുപത്രിയാണ് ഇത്
ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ ഹെൽത്ത് കെയർ കമ്പനിയും ജി സി സി യിലെ ഏറ്റവും വലിയ സമഗ്ര ആരോഗ്യ സേവന ശൃംഖലയും ആയ ആസ്റ്റർ ഡി എം ഹെൽത്ത് കെയർ, ബാംഗ്ലൂരിൽ രണ്ടാമത്തെ ക്വർട്ടർണറി കെയർ ഹോസ്പിറ്റൽ ആയ ആസ്റ്റർ ആർവി ഹോസ്പിറ്റൽ സ്ഥാപിച്ച് രാജ്യത്തെ പ്രവർത്തനം വിപുലീകരിക്കുന്നു. നഗരത്തിന്റെ ഹൃദയഭാഗമായ ജെപി നഗറിൽ സ്ഥിതിചെയ്യുന്ന ആശുപത്രിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട കർണാടക ഗവർണർ ശ്രീ. വാജുഭായ് വാല നിർവഹിച്ചു. ജെപി നഗർ നിയമ സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎൽഎ സൗമ്യ റെഡ്ഡി , ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ എംഡിയും സ്ഥാപക ചെയർമാനുമായ ഡോക്ടർ ആസാദ് മൂപ്പൻ, ആർവി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് പ്രസിഡണ്ട് ഡോക്ടർ പാണ്ഡുരംഗ സേത്തി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. 250 ബെഡ് ഉള്ള ആശുപത്രിയാണ് ആസ്റ്റർ ആർവി ഹോസ്പിറ്റൽ. ഇവിടത്തെ മികവിന്റെ കേന്ദ്രങ്ങളായ, കാർഡിയാക് സയൻസ്, ന്യൂറോ സയൻസസ്, ഗ്യാസ്ട്രോ സയൻസ്, ജനറൽ ആൻഡ് ലാപ്രോസ്കോപ്പിക് സർജറി, ഇന്റഗ്രേറ്റഡ് ലിവർ കെയർ, അവയവമാറ്റ ശസ്ത്രക്രിയ, യൂറോളജി ആൻഡ് നെഫ്രോളജി, ജനറൽ മെഡിസിൻ എന്നിവ വഴി പ്രത്യേക സേവനം ആണ് രോഗികൾക്ക് നൽകുന്നത്. ഇതിനുപുറമേ ബൈ പ്ലെയിൻ കാത്ത് ലാബ്, റോബോട്ടിക് സർജറിക്കായുള്ള ഡാവിൻസി റോബോട്ടിക് സിസ്റ്റം, ഇൻട്രാ ഓപ്പറേറ്റീവ് എംആർഐ മെഷീൻ, ഇന്റഗ്രേറ്റഡ് ലിവർ കെയർ, 53 ക്രിട്ടിക്കൽ കെയർ ബെഡ്ഡുകൾ ഉള്ള ഐസിയു, സി സി യു, ടി ഐ സി യു എന്നിവയുമുണ്ട്. ഒന്നര ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ഈ ക്വർട്ടർണറി കെയർ ആശുപത്രിയിൽ ഉയർന്ന യോഗ്യതയുള്ള ഡോക്ടർമാർ, മെഡിക്കൽ പ്രൊഫഷണലുകൾ, നഴ്സുമാർ എന്നിവരുടെ പിന്തുണയോടുകൂടി പ്രവർത്തിക്കുന്ന 39 ഔട്ട് പേഷ്യന്റ് കൺസൾട്ടേഷൻ റൂമുകൾ, 9 ഓപ്പറേഷൻ തിയേറ്ററുകൾ, കൂടാതെ പ്രത്യേക വിഭാഗങ്ങളായ ഇ എൻ ടി, ജനറൽ മെഡിസിൻ, എൻഡോക്രൈനോളജി, പ്ലാസ്റ്റിക് സർജറി, ഡെർമറ്റോളജി, റേഡിയോളജി എന്നിവയുമുണ്ട്.
'' ഇന്ത്യയിലെ പൂന്തോട്ട നഗരത്തിൽ ലോകോത്തര നിലവാരമുള്ള ഞങ്ങളുടെ രണ്ടാമത്തെ ആരോഗ്യ സേവന സൗകര്യം ആരംഭിക്കാൻ കഴിഞ്ഞത് വളരെയധികം സന്തോഷം നൽകുന്നു. ഏതാനും വർഷങ്ങൾക്കു മുമ്പ് ഹെബ്ബാളിൽ ആശുപത്രി തുടങ്ങി കൊണ്ടാണ് ആസ്റ്റർ കർണാടകയിലേക്ക് പ്രവേശിക്കുന്നത്. ഇന്ന് ആരോഗ്യ സേവനരംഗത്ത് അതൊരു വിശ്വസനീയമായ നാമമാണ്. ഇതാണ് വളരെ പെട്ടെന്ന് തന്നെ കർണാടകയിൽ ജെപി നഗറിൽ രണ്ടാമത്തെ ആശുപത്രി തുടങ്ങാൻ ഞങ്ങളെ പ്രേരിപ്പിച്ചതും. ആഗോളതലത്തിൽ ഞങ്ങളുടെ ഹോസ്പിറ്റൽ ശൃംഖലയിലെ 25 ആമത്തെ ആശുപത്രിയാണ് ജെപി നഗറിൽ ആരംഭിച്ചിരിക്കുന്നത്. ഇന്ന് ഞങ്ങൾക്ക് 5 ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ 13 ആശുപത്രികളും രാജ്യത്ത് 4573 ബെഡ്ഡുകളും ജിസിസി രാജ്യങ്ങളിൽ 1100 ബെഡുകളും ഉണ്ട്. രാജ്യത്തിന് പുറത്തുനിന്ന് മെഡിക്കൽ ആവശ്യങ്ങൾക്കായി ബംഗളൂരു പട്ടണത്തിൽ എത്തുന്നവർക്കും, ബംഗളൂരു ജനതയ്ക്കും ഏറ്റവും മികച്ച ആരോഗ്യ സേവനങ്ങൾ ഈ പുതിയ ആശുപത്രി നൽകും. ഞങ്ങളിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച കർണാടകയിലെ ജനങ്ങൾക്കും ആരോഗ്യവിദഗ്ധർക്കും ഞങ്ങളുടെ നന്ദി പ്രകാശിപ്പിക്കുന്നു. " ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ എംഡിയും സ്ഥാപക ചെയർമാനും ആയ ഡോക്ടർ ആസാദ് മൂപ്പൻ ഉദ്ഘാടന ചടങ്ങിനിടെ പറഞ്ഞു.
ആസ്റ്റർ ആർവി ആശുപത്രി ചികിത്സക്കായി എത്തുന്ന പ്രത്യേക പരിചരണം ആവശ്യം ഉള്ള ഭിന്നശേഷിക്കാരായ ആളുകളെ പരിഗണിക്കുന്നതിന് ഉത്സുകരും മുൻകൈയെടുക്കുന്നവരും ആണ്. ഇതിന്റെ ഭാഗമായി ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് സമൂഹത്തിൽ ഇത്തരത്തിൽ പ്രത്യേക പരിചരണം ഉള്ള ഭിന്നശേഷിക്കാരായ ആളുകളുടെ ആവശ്യങ്ങൾ പരിഗണിക്കുന്നതിനായി ആസ്റ്റർ എനേബിൾ പ്രിവിലേജ് കാർഡ് ജെപി നഗർ എംഎൽഎ സൗമ്യ റെഡ്ഡി പുറത്തിറക്കി. ഈ പ്രിവിലേജ് കാർഡ് വഴി എക്സ്ക്ലൂസിവ് ആയ പ്രിവിലേജുകളും സേവനങ്ങളും ഈ ഉപഭോക്താക്കൾക്ക് ലഭ്യമാക്കും. രാജ്യത്തെമ്പാടുമുള്ള ആസ്റ്റർ സേവനങ്ങൾക്കായി ഈ കാർഡ് ഉപയോഗിക്കാൻ സാധിക്കുന്ന രീതിയിൽ പ്രവർത്തനം വിപുലീകരിക്കും.
'' ഗുണനിലവാരമുള്ള ആരോഗ്യ ശാസ്ത്രവിദ്യാഭ്യാസം, ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങൾ എന്നിവ പ്രദാനം ചെയ്യുക എന്നുള്ള രാഷ്ട്രീയ ശിക്ഷണ സമിതി ട്രസ്റ്റിന്റെ ദീർഘകാലത്തെ ആഗ്രഹം ആസ്റ്റർ ആർ വി ആശുപത്രി സ്ഥാപിച്ചതിലൂടെ സാക്ഷാൽക്കരിക്കപ്പെട്ടിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും മികച്ച ആരോഗ്യ സേവന ദാതാക്കളിൽ ഒന്നായ ആസ്റ്റർ ഡിഎം ഹെൽത്ത് കെയറുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിൽ ആർ വി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് വളരെയധികം സന്തോഷിക്കുന്നു. ആധുനികവൈദ്യശാസ്ത്രം ഏറ്റവും മികച്ച രീതിയിൽ ലഭിക്കാത്ത ദക്ഷിണ ബംഗളൂരുവിലെ ജനങ്ങൾക്ക് ആസ്റ്റർ ആർ വി ഹോസ്പിറ്റൽ ആരോഗ്യ സേവനങ്ങൾ എത്തിക്കും''. ആർ വി ഗ്രൂപ്പ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് പ്രസിഡണ്ട് ഡോക്ടർ പാണ്ടുരംഗ സേത്തി പറഞ്ഞു.
'' ബംഗളൂരുവിലെയും സമീപ ജില്ലകളിലെയും ആളുകൾക്ക് വളരെ എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കുന്നിടത്ത് ഉന്നത ഗുണനിലവാരം ഉള്ള ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുക എന്നുള്ള ഞങ്ങളുടെ ഉത്തരവാദിത്വം ഊട്ടിയുറപ്പിക്കുന്നതാണ് കർണാടക ഗവർണർ വാജുഭായ് വാല ഉദ്ഘാടനം ചെയ്ത ജെ പി നഗറിലെ ആസ്റ്റർ ആർ വി ആശുപത്രി. വളരെയധികം നൂതനമായ കട്ടിംഗ് എഡ്ജ് ഡയഗണോസ്റ്റിക്, തെറാപ്യൂട്ടിക് ടെക്നോളജി എന്നിവ ഉപയോഗിച്ച് വളരെ വിപുലവും സമഗ്രവുമായ ചികിത്സ രോഗികൾക്ക് ലഭ്യമാക്കുന്നു. പ്രഗൽഭരായ ക്ലിനിക്കൽ ഫാക്കൽറ്റികൾ ആണ് ആസ്റ്റർ ആർ വിയിൽ ഉള്ളത്. എല്ലാ തലത്തിലുമുള്ള മികച്ചതും പ്രാഗൽഭ്യവും ഉള്ള ക്ലിനിക്കൽ സേവനം നൽകുന്ന ഒരു ടീമിന്റെ പിന്തുണ ഇവർക്കുണ്ട്.ഞങ്ങൾ നിങ്ങളെ മികച്ച രീതിയിൽ ചികിൽസിക്കും എന്ന ഞങ്ങളുടെ ഉത്തരവാദിത്വം ഹെബ്ബാളിൽ സ്ഥിതിചെയ്യുന്ന ആസ്റ്റർ സി എം ഐ യ്ക്ക് ശേഷം ഉള്ള രണ്ടാമത്തെ ആശുപത്രിയായ ഇതിലൂടെ വി വിൽ ട്രീറ്റ് യു വെൽ (We'll Treat You Well) എന്ന ഞങ്ങളുടെ ഉത്തരവാദിത്വം തുടർന്നും നിറവേറ്റുകയും വിപുലമായ സേവനത്തിലൂടെ ബംഗളൂരുവിൽ ഞങ്ങളുടെ പാദമുദ്ര പതിപ്പിക്കുകയും ചെയ്യും.''. ആസ്റ്റർ ഹോസ്പിറ്റൽസ് ആൻഡ് ക്ലിനിക്സ് സിഇഒ ഡോക്ടർ ഹരീഷ് പിള്ള പറഞ്ഞു.
''ലോകോത്തര നിലവാരമുള്ള മികവിന്റെ പാരമ്പര്യം എന്ന ആസ്റ്ററിന്റെ ആഗോള സംസ്കാരത്തിൽ അധിഷ്ഠിതമായി വിവിധ ക്ലിനിക്കൽ പ്രാഗൽഭ്യ കേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള ലക്ഷ്യത്തിലാണ് ഞങ്ങൾ. ആരോഗ്യരക്ഷാ രംഗത്ത് ആഗോളതലത്തിൽ പിന്തുടരുന്ന മികച്ച പ്രവർത്തന രീതി പ്രദാനം ചെയ്യുകയാണ് ആസ്റ്റർ ആർവി ഹോസ്പിറ്റലിന്റെ ലക്ഷ്യം.രോഗപ്രതിരോധം, രോഗനിർണയം, ചികിത്സ, പുനരധിവാസം എന്നീ സേവനങ്ങൾ ഒരു ഒരു കുടക്കീഴിൽ നൽകുന്നതിനാണ് ഞങ്ങൾ പ്രയത്നിക്കുന്നത്. ഉയർന്ന ഗുണനിലവാരമുള്ളതും താങ്ങാവുന്ന ചെലവിൽ ഉള്ളതുമായ ആരോഗ്യസേവനങ്ങൾ തേടുന്ന പ്രാദേശിക, ദേശീയ, അന്താരാഷ്ട്ര തലത്തിൽ നിന്നുള്ള രോഗികളുടെ ആവശ്യം നിറവേറ്റുന്നത് ആയിരിക്കും ഈ ആശുപത്രി. ആസ്റ്റർ ആർ വി ആശുപത്രിയുടെ അന്തരീക്ഷവും അടിസ്ഥാനസൗകര്യങ്ങളും രോഗികളുടെ അസുഖം പെട്ടെന്ന് ഭേദമാക്കുന്നതിന് സഹായിക്കുന്നതാണ്''. ആസ്റ്റർ ഹോസ്പിറ്റൽസ് ആൻഡ് ക്ലിനിക്സ് കർണാടക സിഇഒ നിതീഷ് ഷെട്ടി പറഞ്ഞു
