WHY US

Partner with us for Press release distribution and get best in class service, guaranteed postings on tier 1 media and maximum reach

യുഎഇ ജെമിനി ഗ്രൂപ്പ് ചെയർമാൻ സുധാകർ റാവു മാതൃ വിദ്യാലയം എൻഐടി വാറങ്കലിന് രൂ.1 കോടി സംഭാവന ചെയ്തു

  • Thursday, October 17, 2019 4:07PM IST (10:37AM GMT)
അത്യാധുനിക ഇന്നൊവേഷൻ, ഇൻകുബേഷൻ കേന്ദ്രം സ്ഥാപിക്കുന്നതിന് ഫണ്ട് ഉപയോഗിക്കണം
 
Warangal, Telangana, India:  യുഎഇ ആസ്ഥാനമായുള്ള ജെമിനി ഗ്രൂപ്പിന്റെ സ്ഥാപക ചെയർമാൻ സുധാകർ റാവു താൻ പഠിച്ച വിദ്യാലയമായ എൻഐടി വാറങ്കലിൽ ഒരു ആധുനിക ഇന്നൊവേഷൻ ആന്റ് ഇൻകുബേഷൻ സെന്റർ സ്ഥാപിക്കാൻ സഹായിക്കുന്നതിന് ഒരു കോടി രൂപ സംഭാവന നൽകി. സ്ഥാപനത്തിന്റെ വജ്രജൂബിലി ആഘോഷവേളയിൽ ശ്രീ റാവുവിനുവേണ്ടി അദ്ദേഹത്തിന്റെ അമ്മ ഗംഗ രാഘവേന്ദ്ര റാവുവും സഹോദരി സുജാത ശ്രീനിവാസൻ റാവുവും ചേർന്ന് ചെക്ക് കൈമാറി. ബഹുമാന്യരായ നാഷണൽ ബോർഡ് ഓഫ് അക്രിഡിറ്റീഷൻ ചെയർമാൻ പ്രൊഫ. കെ കെ അഗർവാൾ, എൻഐടി വാറങ്കൽ ഡയറക്ടർ പ്രൊഫ. എൻ വി രമണ റാവു തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഇൻസ്റ്റിറ്റ്യൂട്ടിന്റെ പൂർവ്വ വിദ്യാർത്ഥിയായ റാവു 1977-82 ബാച്ചിൽ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടി. റിയൽ എസ്റ്റേറ്റ്, എനർജി ട്രേഡിംഗ്, വെൽത്ത് മാനേജ്മെന്റ് മേഖലകളിൽ സാന്നിധ്യമുള്ള മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ബിസിനസ്സ് കമ്പനികളിലൊന്നായ ജെമിനി ഗ്രൂപ്പ് അദ്ദേഹം ആരംഭിച്ചു. സാമൂഹിക പ്രതിബദ്ധതയുള്ള ഒരു സംരംഭകനായ റാവു ഇന്ത്യയിലും മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലും വിദ്യാഭ്യാസത്തിലും സാമൂഹ്യക്ഷേമത്തിലും ഊന്നിയുള്ള വലിയ പരിപാടികൾക്ക് പിന്തുണ നൽകാറുണ്ട്.

സംഭാവനയെക്കുറിച്ച് ജെമിനി ഗ്രൂപ്പ് സ്ഥാപക ചെയർമാൻ സുധാകർ റാവു ഇപ്രകാരം പറഞ്ഞു, ''എന്റെ മാതൃവിദ്യാലയത്തോടുള്ള നന്ദിയുടെ കടപ്പാടും തിരികെ വീട്ടണമെന്നുള്ള ദീർഘകാലമായുള്ള ആഗ്രഹം ഞാൻ നിറവേറ്റുകയാണ്. എൻഐടി വാറങ്കലിൽ നിന്ന് ഞാൻ ഒരു അഭിമാനകരമായ ഒരു ബിരുദം മാത്രമല്ല നേടിയത്, എന്റെ സ്വപ്നങ്ങൾ പിന്തുടരാനുള്ള പരമമായ ആത്മവിശ്വാസവും എനിക്ക് ഇവിടെ നിന്ന് കരസ്ഥക്കാൻ സാധിച്ചു. '
ഇൻസ്റ്റിറ്റ്യൂട്ടിൽ അത്യാധുനികമായ ഇന്നൊവേഷൻ ആൻഡ് ഇൻകുബേഷൻ സെന്റർ സ്ഥാപിക്കുന്നതിന് ശ്രീ. റാവുവിന്റെ സംഭാവന ഉപയോഗിക്കും. ''ഈ ഹാൾ അടുത്ത തലമുറയിലെ വിദ്യാർത്ഥികളുടെ സ്വപ്നങ്ങളെ ശക്തിപ്പെടുത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു; അവരുടെ യുവമനസ്സുകളിൽ സംരംഭകത്വത്തിനുള്ള അഭിലാഷം വളർത്തുക, ആവേശകരമായ ഭാവിയിലേക്ക് പറന്നുയരാൻ പ്രതീക്ഷകൾക്ക് ചിറകുകൾ നൽകുവാനും ഇതിലൂടെ സാധിക്കും', റാവു കൂട്ടിച്ചേർത്തു.
 
ജെമിനി ഗ്രൂപ്പിനെക്കുറിച്ച്

30 വർഷത്തിലേറെ വിജയകരമായ ബിസിനസ്സ് പരിചയമുള്ള മിഡിൽ ഈസ്റ്റിലെയും ഇന്ത്യയിലെയും അറിയപ്പെടുന്ന ബിസിനസ്സ് ഗ്രൂപ്പുകളിലൊന്നാണ് റിയൽ എസ്റ്റേറ്റ് വികസന രംഗത്തു പ്രവർത്തിക്കുന്ന ജെമിനി പ്രോപ്പർട്ടി ഡവലപ്പേഴ്‌സ്. ഉയർന്ന ഗുണനിലവാരം പുലർത്തുന്ന അത്യാധുനികവും എന്നാൽ താങ്ങാനാവുന്നതുമായ ലക്ഷ്വറി പ്രോപ്പർട്ടികൾ വികസിപ്പിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.

ലെഗസി ഫിൻവെസ്റ്റ് പ്രൈവറ്റ് ലിമിറ്റഡ് വെൽത്ത് അഡൈ്വസറിയും ഫാമിലി ഓഫീസ് സർവീസുകളും വാഗ്ദാനം ചെയ്യുന്ന ഒരു ബോട്ടിക് വെൽത്ത് മാനേജുമെന്റ് കമ്പനിയാണ്.

ഫോട്ടോകൾ / മൾട്ടിമീഡിയ ഗാലറി ലഭ്യമാണ്: https://www.businesswire.com/news/home/52110415/en

ബന്ധപ്പെടാനുള്ള വിശദാംശങ്ങൾ:
മുഴുവൻ പേര്: അജയ് ബജാജ്
ഫോൺ: + 910 99209 28757
ഇമെയിൽ: [email protected]


Submit your press release

Copyright © 2025 Business Wire India. All Rights Reserved.