- 7375 രോഗികള്‍ക്ക് ചികിത്സ നല്‍കുകയും, 100088 പേരില്‍ കോവിഡ് ടെസ്റ്റ് നടത്തുകയും ചെയ്തുകൊണ്ട്, മരണനിരക്ക് 0.87% വരെയുളള താഴ്ന്ന നിലയില്‍ പിടിച്ചുനിര്‍ത്തി, രോഗവ്യാപനത്തിന്റെ തോത് കുറയ്ക്കാന്‍ ജിസിസി രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലൂടെ വിജയകരമായ ദൗത്യമാണ് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ പൂര്‍ത്തിയാക്കിയിട്ടുളളത്.
- കോവിഡ്-19 വ്യാപനം ഫലപ്രദവും, വിജയകരവുമായി കൈകാര്യം ചെയ്യുന്നതിനായി സ്വീകരിച്ച ക്ലിനിക്കല്‍ സമീപനങ്ങളും ഇടപെടലുകളും വ്യക്തമാക്കുന്നതാണ് ക്ലിനിക്കല്‍ വൈറ്റ്‌പേപ്പര്‍. ഇത് കോവിഡ്-19 കൈകാര്യം ചെയ്യുന്ന സജീവ ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യസംരക്ഷണ സ്ഥാപനങ്ങള്‍ / മെഡിക്കല്‍ പ്രൊഫഷണലുകള്‍ തുടങ്ങിയവര്‍ക്ക് പ്രയോജനകരമായിരിക്കും.
ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ സ്ഥാപക ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പനും, ഗ്രൂപ്പിന്റെ ചീഫ് മെഡിക്കല്‍ ആന്റ് ക്വാളിറ്റി ഓഫീസര്‍ ഡോ. മാലതി അര്‍ഷനപാലൈ, ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലുകള്‍, ഈ രംഗത്തെ പ്രമുഖ നേതൃത്വങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്ത ഒരു ഗ്ലോബല്‍ വെബിനാറിലാണ് വിശദമായ വൈറ്റ് പേപ്പര്‍ പുറത്തിറക്കിയത്. മഹാമാരി സൃഷ്ടിച്ചതുപോലുള്ള വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളില്‍ പരമ്പരാഗത സമീപനങ്ങളില്‍ ഭേദഗതികള്‍ നടത്തി, മികച്ച രീതികളും വേഗത്തിലുള്ള പ്രതികരണ പ്രോട്ടോക്കോളുകളും സ്ഥാപിക്കാന്‍ ആരോഗ്യസംരക്ഷണ ദാതാക്കള്‍ക്ക് എങ്ങനെ വേഗത്തില്‍ പരിഷ്‌കരണങ്ങള്‍ നടപ്പാക്കാമെന്നതിനെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനം അവതരിപ്പിക്കുന്നതാണ് ഈ വൈറ്റ് പേപ്പര്‍. കോവിഡ്-19നുശേ,മുളള കാ'ന്യൂ നോര്‍മല്‍' കാലത്തും ക്ലിനിക്കല്‍, ഓപ്പറേഷന്‍ മികവുകള്‍ തുടരുന്നതിനുള്ള ഒരു റോഡ് മാപ്പും ഇത് മുന്നോട്ടുവെക്കുന്നു.
ജിസിസി രാജ്യങ്ങളിലുടനീളം കോവിഡ്-19 മഹാമാരി കൈകാര്യം ചെയ്യുന്നതിന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ സ്വീകരിച്ച വിജയകരമായ നീക്കങ്ങള്‍ വ്യക്തമാക്കുന്ന ക്ലിനിക്കല്‍ വൈറ്റ്‌പേപ്പര്‍ തയ്യാറാക്കാനായതില്‍ അഭിമാനിക്കുന്നതായി ഈ അവസരത്തില്‍ സംസാരിച്ച ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ഹെല്‍ത്ത് അതോറിറ്റികളുമായി സഹകരിച്ച് ദുബായ് പോലുള്ള നഗരങ്ങളിലെ പകര്‍ച്ചവ്യാധിയെ വിജയകരമായി പ്രതിരോധിക്കാനും, നിയന്ത്രിക്കാനും, ഒപ്പം അഡ്മിറ്റ് ചെയ്യപ്പെട്ട രോഗികളിലെ മരണനിരക്ക് ഒരു ശതമാനത്തില്‍ താഴെയായി പിടിച്ചുനിര്‍ത്താനും ഞങ്ങളെ സഹായിച്ച നിര്‍ണായക പഠന ഫലങ്ങളെക്കുറിച്ച് ഒരു ഉള്‍ക്കാഴ്ച നല്‍കുന്നതാണ് ഈ വൈറ്റ് പേപ്പര്‍. ലോകം ഇപ്പോഴും മഹാമാരിയുടെ പിടിയിലായതിനാല്‍, ശക്തനായ ഈ ശത്രുവിനെ നേരിടാന്‍ ഈ വൈറ്റ്പേപ്പര്‍ മെഡിക്കല്‍ സമൂഹത്തെ സഹായിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഇതുവരെ ആര്‍ക്കും അറിവില്ലാതിരുന്ന വൈറസിനെ നേരിടാന്‍ ഞങ്ങളുടെ നിലവിലുള്ള സംവിധാനങ്ങളെ അതിവേഗം പരിവര്‍ത്തിപ്പിക്കേണ്ടതിന്റെ ആവശ്യകത വളരെ നേരത്തെ തന്നെ തിരിച്ചറിഞ്ഞ ഞങ്ങളുടെ മെഡിക്കല്‍ ടീമുകളെക്കുറിച്ച് ഏറെ അഭിമാനിക്കുന്നു. ഈ ദൗത്യത്തില്‍ അണിനിരന്ന മുന്‍നിര സൈനികരായ ഡോക്ടര്‍മാര്‍, നഴ്‌സസ്, പാരാമെഡിക്കല്‍ ജീവനക്കാര്‍, സപ്പോര്‍ട്ടിങ്ങ് സ്റ്റാഫ്, ക്ലിനിക്കല്‍ അഫേര്‍സ് വിഭാഗം, ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ ആന്റ് ക്വാളിറ്റി ടീം, എന്നിവര്‍ ജീവന്‍ രക്ഷിക്കാനും, നിരവധി പേരെ സേവിക്കാനും നടത്തിയ അത്ഭുതകരമായ പ്രവര്‍ത്തനങ്ങളോടുള്ള ആദരവ് ഈ അവസരത്തില്‍ രേഖപ്പെടുത്തുകയാണെന്നും ഡോ. ആസാദ് മൂപ്പന്‍ വ്യക്തമാക്കി.
ആദ്യകാല അപകടസാധ്യത വിലയിരുത്തല്‍, അവ ലഘൂകരിക്കാനുള്ള സമീപനങ്ങള്‍, ഞങ്ങളുടെ ശൃംഖലകളിലും, സ്ഥാപനങ്ങളിലുമുളള ആളുകളില്‍ രോഗ വ്യാപനമുണ്ടാവാതിരിക്കാനവശ്യമായ സുപ്രധാന നടപടികള്‍, തുടങ്ങിയ നിര്‍ണ്ണായക നീക്കങ്ങള്‍ ഞങ്ങളുടെ ക്ലിനിക്കല്‍ സമീപനത്തോടെയുളള ഇടപെടലുകളുടെ വിജയത്തിന് കാരണമായിരിക്കാമെന്ന് വൈറ്റ് പേപ്പര്‍ സമാഹരിച്ച ഡോ. മാലതി അര്‍ഷനപാലൈ പറഞ്ഞു. കൂടാതെ ക്ലിനിക്കല്‍, ഓപറേഷനല്‍ മേഖലകളിലെ സുരക്ഷക്കും മികവിനുമൊപ്പം, ഫലപ്രദമായ വിഭവശേഷി, ക്രിട്ടിക്കല്‍ കെയര്‍ മാനേജ്‌മെന്റ്, മാസ് സ്‌ക്രീനിങ്ങ്്, മറ്റ് സാമൂഹിക ഉദ്യമങ്ങള്‍ എന്നിവ പരിഗണിച്ചുകൊണ്ടാണിത് സാധ്യമാക്കിയത്. കോവിഡ്-19 അതിവേഗ വ്യാപനം വീണ്ടും ഉയര്‍ന്നുവന്നാല്‍ ഈ പകര്‍ച്ചവ്യാധി കൈകാര്യം ചെയ്യുന്നതില്‍ മുന്‍പന്തിയിലുള്ള ഏതൊരു സ്ഥാപനത്തിനും ഈ രോഗത്തിനെതിരെ എളുപ്പത്തില്‍ നടപ്പിലാക്കാന്‍ കഴിയുന്ന ഒരു യുദ്ധ പദ്ധതി ഞങ്ങളുടെ പക്കലുണ്ടെന്നും ഡോ. മാലതി അര്‍ഷനപാലൈ കൂട്ടിച്ചേര്‍ത്തു.
വൈറ്റ് പേപ്പറില്‍ നിന്നുളള ചില നിര്‍ണ്ണായക പഠനങ്ങള്‍ താഴെ ചേര്‍ക്കുന്നു. വിശദമായ വൈറ്റ് പേപ്പര്‍ ഈ ലിങ്കില്‍ ലഭ്യമാണ്. https://bit.ly/2CzLPPs
- ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെട്ട ഒരു രോഗിക്ക് ദീര്‍ഘനേരം അവിടെ തുടരേണ്ട സാഹചര്യവും, സങ്കീര്‍ണതകളുമുണ്ടാകും. ക്ലിനിക്കല്‍ അവസ്ഥകളും നെഗറ്റീവ് വൈറല്‍ പരിശോധന റിപ്പോര്‍ട്ടും പലപ്പോഴും പരസ്പരം ബന്ധമുളളതായിരിക്കണമെന്നില്ല. നെഗറ്റീവ് വൈറല്‍ ടെസ്റ്റ് ഫലം, ക്ലിനിക്കല്‍ പ്രൊഫൈല്‍, കോആഗുലേഷന്‍, വെന്റിലേറ്റര്‍ സ്റ്റാറ്റസ് എന്നിവ കുറയുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.
- സൈലന്റ് ഹൈപ്പോക്‌സീമിയ: ക്ലിനിക്കല്‍ സൂചനകളോ, ലക്ഷണങ്ങളോ, പ്രകടമായ പ്രയാസങ്ങളോ ഇല്ലാതെ കുറഞ്ഞ അളവിലുള്ള PaO2, SpO2 എന്നിവയുള്ള നിരവധി രോഗികളെ ശ്രദ്ധയില്‍ പെട്ടേക്കാം.
- ഒരു ചെറിയ ശതമാനം രോഗികള്‍ക്ക് നോണ്‍-ഇന്‍വേസിവ് വെന്റിലേഷന്‍ ഉപയോഗിച്ചാല്‍ കൂടുതല്‍ മെച്ചപ്പെട്ട അവസ്ഥ അനുഭവപ്പെടും.
- മെക്കാനിക്കല്‍ വെന്റിലേഷനില്‍ എന്‍ഡോട്രോഷ്യല്‍ ട്യൂബ് ഇടയ്ക്കിടെ തടസ്സപ്പെടും. ഹെപ്പാരിന്‍ നെബുലൈസേഷന്‍, ഇടി ട്യൂബ് ബ്ലോക്കുകള്‍ കുറയ്ക്കാന്‍ സഹായിക്കും.
- ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികള്‍ക്ക് വളരെ ഉയര്‍ന്ന അളവിലുള്ള ഡി ഡൈമറുകള്‍, ഫെറിറ്റിന്‍, സിആര്‍പി എന്നിവ ഉണ്ടാവാം. ഈ ലാബ് നിലകളും രോഗവുമായി നേരിട്ടുള്ള പരസ്പരബന്ധം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
- ARDS രോഗികളില്‍, കുറഞ്ഞ അളവില്‍ ഹൈഡ്രോകോര്‍ട്ടിസോണ്‍ കോടുക്കുമ്പോള്‍ ഓക്‌സിജനേഷനില്‍ ഒരു ചെറിയ പുരോഗതി കാണിക്കുന്നുണ്ട്. രോഗിയെ കമിഴ്ത്തി കിടത്തുമ്പോഴും കൂടുതല്‍ പുരോഗതി ദൃശ്യമായി.
- ഗുരുതര രോഗീ പരിചരണത്തില്‍ ഉപയോഗപ്രദമായ ഉപകരണമായി ശ്വാസകോശ അള്‍ട്രാസൗണ്ട് തെളിയിക്കപ്പെട്ടു.
- ഇന്‍ഫ്‌ളാമേറ്ററി മാര്‍ക്കറുകള്‍ താഴുന്നുണ്ടെങ്കിലും, ശ്വാസകോശത്തിന്റെ കേടുപാടുകള്‍ മെച്ചപ്പെടുത്താന്‍ പിന്നെയും സമയമെടുക്കും.
